ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ട :
ഫുട്ബോള്‍ കളി ഞങ്ങളുടെ ജീവനായിരുന്നു. ഒന്നും കഴിക്കാതെ രണ്ടും മൂന്നും മണിക്കൂര് തുടര്‍ച്ചയായി പന്ത് കളിക്കും. കുട്ടികളായിരുന്നപ്പോള്‍ cheriya റബ്ബര്‍ പന്തായിരുന്നു കളിക്കാന്‍ കിട്ടുക. ഒരു രൂപ പത്ത് പൈസയാണ് പന്തിനു വില. ചേക്കുപ്പാന്റെ പിടികയില്‍ നിന്നാണ് പന്ത് വാങ്ങുക. മിക്കപ്പോഴും ഓരോരുത്തരും പത്ത് പൈസ വിതം ഭാഗിചെടുത്താവും പന്ത് വാങ്ങുക.
ഞങ്ങള്‍ കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ആകെയുള്ളത് അമ്പലത്തിനടുത്തുള്ള മൈതാനം മാത്രം. വലിയവര്‍ക്കൊക്കെ എം.എസ.പി graund ഉണ്ടെങ്കിലും ഞങ്ങള്‍ കുട്ടികള്‍ അമ്പലഗ്രൌണ്ടിലായിരിക്കും മിക്കപ്പോഴും കളി. ഇന്നിപ്പോള്‍ അവിടം ബി. എസ. എന്നെല്ലിന്റെ വക കെട്ടിട സമുച്ചയം.
കളിക്കാരായി ചെട്ടിയാര്‍ ഉണ്ണി, ക്ലബ്ബിലെ ഉണ്ണി, മോഹന്‍, അമ്പല വാസു, സുബൈര്‍ ഉസ്മാന്‍, ഉസൈപ്പ, bakru കുഞ്ഞിപ്പ , ഉമ്മര്‍, ചെണ്ട സെഇതലവി , ഭാവി കുഞ്ഞാന്‍, അബ്ദുപ്പ, കുഞ്ഞാണി, ഇസ്മാഈല്, മുള്ളന്‍ കുഞ്ഞിപ്പ, അങ്ങിനെ പലരും . മൈതാനത്തിന്റെ ഒരു വശം അമ്പല മതില്‍ ആയതുകൊണ്ട് ആ ഭാഗം ടച് ലൈന്‍ ഇല്ലാ എന്നാണു നിയമം. ആരെങ്കിലും അമ്പല പറമ്പിലേക്ക് പന്തടിച്ച്ചാല്‍ അയാള്‍ തന്നെ പന്തെടുത്ടു വരണം.
അമ്പല കിണറില്‍ പന്ത് വിഇനാല്‍ പന്തടിച്ച ടീമിന്ടെ ബാധ്യതയാണ് കിണറ്റില്‍ നിന്നും പന്ത് എടുക്കല്‍. ക്ഷേത്രത്തില്‍ പൂജ നടക്കുമ്പോള്‍ പോലും ഭക്തര്ക്കിടയിലൂടെ ഊര്‍ന്നു കയറി ഞങ്ങള്‍ കാക്കാമാര്‍ പന്തെടുത്തു വരും. നിരവധി തവണ ഞങ്ങള്‍ അമ്പലത്തിലെ കിണറില്‍ ഇറങ്ങി പന്ത് എടുത്തിട്ടുന്റ്റ്. . വെള്ളം കോരാനുള്ള കയറിലൂടെ ഊര്ന്ന ഇറങ്ങി വേണം പന്തെടുക്കാന്‍. ചിലപ്പോള്‍ ആള്‍ കിണറ്റില്‍ എത്തിക്കഴിഞ്ഞ ഉടനെയാവും എമ്ബ്രാന്തിരിയുറെ വരവ്. മൂപ്പര്‍ കയര്‍ എടുത്തു മാറ്റാന്‍ ശ്രമിക്കുമെങ്കിലും ഇനി കിണറിലേക്ക് അടിക്കൂല എന്നും പറഞ്ഞു മാപ്പാക്കും. ഇത് നിരവധി തവണ ആവര്ത്ത്തിക്കാരാനു പതിവ്. ഇന്ന് അങ്ങിനെയൊക്കെ നടക്കുമോ?
എന്നും അമ്പലത്തിലെ സ്പീക്കറിലൂടെ പ്രക്ഷേപണം ചെയ്തിരുന്ന ഭക്തിഗാനങ്ങള്‍ ഞങ്ങള്‍ക്കിന്നും മനപാടമാണ്. പാട്ടിനൊപ്പം ഏറ്റു പാടിക്കൊണ്ടാവും ഞങ്ങളുടെ പന്ത് കളി പുരോഗമിക്കുക.
സന്ധ്യക്ക് പള്ളിയില്‍നിന്നും ബാങ്കു വിളി മുഴങ്ങിയാല്‍ കളി നിര്‍ത്താനുള്ള സമയമായി. കളിക്ക് വാശി കൂടുകയും ടീം സമനിലയിലെത്തുകയുമാണെന്കില് എത്ര ഇരുട്ടിയാലും കളി നിര്ത്തുകയില്ല. 'മോന്തിമുള്ളന്‍' പ്രഖ്യാപിക്കും. ഈ നിയമം അനുസരിച്ച് എത്ര ഇരുട്ടിയാലും ഏതെങ്കിലും ഒരു ടിഇം ഗോളടിച്ച്ചാലെ കളി നിര്ത്തൂ. ഇങ്ങിനെ പരസ്പരം തിരിച്ചരിയാത്ത ഇരുട്ടില്‍ വരെ പന്ത് കളിച്ചിട്ടുണ്ട്.
കളി വഴക്കിലെത്തിയാല്‍ വളരെ വിചിത്രമായ രീതിയില്‍ തീരുമാനം ആയതും ഓര്‍ക്കുന്നു .പന്ത് വാങ്ങാന്‍ പണം കൊടുത്തവര്‍ക്ക് റബര്‍ പന്ത് മുറിച്ച് കഷണമാക്കി നല്‍കിയാവും പിരിഞ്ഞു പോകുക. . ജുബിലി റോഡിന്റെ ഓരത്തുള്ള പബ്ലിക്ക് ടാപ്പില്‍നിന്നും പള്ള നിറച്ച് വെള്ളം കുറിച്ചാവും തിരികെയാത്ര. അന്നേരം നിസ്കരിക്കാന്‍ വൈകിയതിനു വീട്ടില്നിന്നു പള്ള നിറച്ച് വേറെയും കിട്ടും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ